നടന്‍ അസീസിനെ ആക്രമിച്ചവര്‍ക്ക് ശിക്ഷ ലഭിക്കണമെന്ന് അജു വര്‍ഗീസ്

നടന്‍ അസീസിനെ ആക്രമിച്ചവര്‍ക്ക് ശിക്ഷ ലഭിക്കണമെന്ന് അജു വര്‍ഗീസ്. അസീസിന് നേരെയുണ്ടായ ആക്രമണത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും അദ്ധേഹം പറഞ്ഞു. വെള്ളറടയ്ക്കു സമീപം ചാമവിളയിലെ ഒരു ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ചുള്ള കോമഡി പരിപാടിയില്‍ എത്താന്‍ വൈകിയതിനെത്തുടര്‍ന്നാണ് അസീസിനെ സംഘാടകര്‍ തല്ലിച്ചതച്ചത്.
9.30നു പ്രോഗ്രാം തുടങ്ങാമെന്നാണു കരാര്‍ എങ്കിലും വിദേശത്തു നടന്ന രണ്ടു ദിവസത്തെ പ്രോഗ്രാം കഴിഞ്ഞു അസീസ് മടങ്ങിയ വന്ന വിമാനം വൈകിയതുമൂലം ഒന്നര മണിക്കൂര്‍ വൈകിയാണു പരിപാടിക്കെത്തിയത്.

ഇക്കാര്യം സംഘാടകരെ വിളിച്ചറിയിച്ചിരുന്നെങ്കിലും പ്രോഗ്രാം സ്ഥലത്തെത്തിയ അസീസിനെയും സുഹൃത്തുക്കളെയും 10 പേരടങ്ങുന്ന സംഘാടകര്‍ മര്‍ദിക്കുകയായിരുന്നു. പിന്നീട് പരിപാടി അവതരിപ്പിക്കാന്‍ വിസമ്മതിച്ച ട്രൂപ്പ് അംഗങ്ങളെ ഭീഷണിപ്പെടുത്തി ചെയ്യിപ്പിക്കപ്പിക്കുകയും പറഞ്ഞുറപ്പിച്ച രൂപ നല്‍കുകയും ചെയ്തില്ല എന്ന് പരാതിയില്‍ പറയുന്നു.

