മലയാളം പഠിപ്പിക്കാന്‍ വിസമ്മതിച്ചാല്‍ പ്രധാന അദ്ധ്യാപകന്‍ 5000 രൂപ പിഴ അടയ്ക്കണം

തിരുവനന്തപുരം: മലയാളഭാഷയെ സ്‌കൂളുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നവര്‍ക്കെതിരായ ഇടതുപക്ഷ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും ഇനിമുതല്‍ പത്താം ക്ലാസ് വരെ മലയാളെ നിര്‍ബന്ധമാക്കണം.
സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കാന്‍ വിസമ്മതിച്ചാല്‍ പ്രധാന അദ്ധ്യാപകന്‍ 5000 രൂപ പിഴ അടയ്‌ക്കേണ്ടിവരുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മെഡിക്കല്‍ പ്രവേശനം അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷ മാത്രമായി നടത്താനും മന്ത്രിസഭ തീരുമാനിച്ചു. സ്വാശ്രയ കോളേജുകളിലെ പ്രവേശനം, ഫീസ്, സംവരണം എന്നിവ നിയന്ത്രിക്കാന്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കാനും തീരുമാനമായി.

