കുറുവങ്ങാട് ചനിയേരി മാപ്പിള എല്‍.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന് ശിലയിട്ടു

കൊയിലാണ്ടി: കുറുവങ്ങാട് ചനിയേരി മാപ്പിള എല്‍.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കെ. ദാസന് എം.എല്‍.എ. നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യന് അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു കെട്ടിടപ്ലാന്‍ അനാവരണംചെയ്തു.
പ്രധാനാധ്യാപകന് എന്‍.എം. നാരായണന്, കെ. ശിവാനന്ദന്, ടി. ദാമോദരന്‍, വി.കെ മുകുന്ദന്, കെ.വി. ശിവാനന്ദന്, ടി.എം. അബ്ദുള്ളക്കുട്ടി, എം.സി. ഷബീര്‍, ബേബി ഷാജില്‍, പി. അബ്ദുള്അസീസ്, സി. പ്രഭ എന്നിവര്‍ സംസാരിച്ചു.

