സ്വര്‍ണവിലയിൽ വൻ ഇടിവ്; 6320 രൂപ കുറഞ്ഞ് പവന് 1,17,760 രൂപയായി
.
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്ന സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് പവന് 6320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 790 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന് 1,17,760 രൂപയായി. ഗ്രാമിന് 14,720 രൂപയും നല്‍കേണ്ടതായി വരും. ഇന്നലെയും സ്വര്‍ണവിലയില്‍ കാര്യമായ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസങ്ങള്‍ കൊണ്ട് ഒരു പവന് സ്വര്‍ണത്തിന് 12,600 രൂപയാണ് കുറഞ്ഞത്.




