KOYILANDY DIARY.COM

The Perfect News Portal

നമ്പ്രത്ത്കര യു. പി. സ്കൂൾ 101-ാം വാർഷികാഘോഷം ‘ആരഭി’ സംഘടിപ്പിച്ചു

.
നമ്പ്രത്ത്കര: നമ്പ്രത്ത്കര യു. പി സ്കൂൾ 101-ാം വാർഷികാഘോഷം
” ആരഭി ” കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. കെ ബാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് രഞ്ജിത് നിഹാര അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി.പി സുഗന്ധി റിപ്പോർട്ട് അവതരിപ്പിച്ചു. സംവിധായകനും ചില്ല മാസികയുടെ മാനേജിംഗ് എഡിറ്ററുമായ പ്രശാന്ത് ചില്ല മുഖ്യപ്രഭാഷണം നടത്തി. സിനിമ സീരിയൽ താരമായ ഗിരിജ കായലാട്ട് മുഖ്യാതിഥിയായി. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട പി കെ ബാബു, പി ഭാസ്കരൻ, റൈഹാനത്ത്, സുനിത ബാബു (മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം) എന്നിവർക്ക് സ്നേഹാദരം നൽകി.

കോഴിക്കോട് ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം നടത്തിയ ശ്രീലക്ഷ്മി, മേധ ജെ. ബി, വിദ്യാരംഗം ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം നടത്തിയ ദേവബാല, നിസ്വന എന്നിവർക്ക്  അനുമോദനം നൽകി. മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാ ബാബു, കീഴരിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സുനിൽ പാണ്ടിയാടത്ത്, പി ഭാസ്കരൻ, എംപിടിഎ പ്രസിഡണ്ട് ഉമയ് ഭാനു, മാനേജ്മെൻ്റ് പ്രതിനിധി ഹസിത കെ. ആർ, പൂർവാധ്യാപക പ്രതിനിധി ഉഷ ടീച്ചർ, സന്ധ്യാ നിവാസ് കുഞ്ഞിരാമൻ, കെ പി ഭാസ്കരൻ പടിഞ്ഞാറയിൽ, മൊയ്തീൻ മാസ്റ്റർ, ടി കെ വിജയൻ, ചന്ദ്രൻ ടി കെ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ. സി സുരേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൗമിനി പി. എം നന്ദിയും പറഞ്ഞു.

Share news