KOYILANDY DIARY.COM

The Perfect News Portal

വിത്ത് ബില്ലിനെതിരെ കർഷക രോഷാഗ്നിപ്രകടനം

.
പയ്യോളി: വിത്ത് നിയമ ഭേദഗതി ബിൽ പിൻവലിക്കുക, വിത്ത് സംഭരിക്കാനും ഉപയോഗിക്കാനും വിൽക്കാനുമുള്ള കർഷകൻ്റെ സ്വാതന്ത്ര്യം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് പയ്യോളിയിൽ അഖിലേന്ത്യാ കിസാൻ സഭാ നേതൃത്വത്തിൽ കർഷക രോഷാഗ്നി പ്രകടനവും പ്രതീകാത്മകമായി ബില്ലിൻ്റെ കോപ്പി കത്തിക്കലും നടത്തി.
പരിപാടി കിസാൻ സഭ മണ്ഡലം പ്രസിഡണ്ട് കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡണ്ട് ഇരിങ്ങൽ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. വി. വിത്സൻ ബില്ലിൻ്റെ കോപ്പി അഗ്നിക്കിരയാക്കി. കെ. കെ. വിജയൻ, പി. എം. ഭാസ്കരൻ, എം. ടി. ചന്ദ്രൻ, ഉത്തമൻ പയ്യോളി എന്നിവർ സംസാരിച്ചു.
Share news