വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘എളമ്പിലാട് ഡോട്ട് കോം’ വാർഷിക സപ്ലിമെൻ്റ് പ്രകാശനം ചെയ്തു
.
ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഈ അധ്യയന വർഷത്തെ
പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ ‘എളമ്പിലാട് ഡോട്ട് കോം’ വാർഷിക സപ്ലിമെൻ്റ് പ്രകാശനം ചെയ്തു. വാർഡ് മെമ്പർ അനസ് അണ്യാട്ട് സപ്ലിമെൻ്റ് സ്കൂൾ ലീഡർ എം. കെ. വേദയ്ക്ക് കൈമാറി പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി. കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാന്യാപിക എൻ.ടി.കെ. സീനത്ത്, പിടിഎ വൈസ് പ്രസിഡണ്ട് വി. കെ. മൃദുല, എസ്. അദ്വിത, പി. കെ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.



