ഹൃദയതാളം പാലിയേറ്റീവ് സംഗമം
.
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രി സാന്ത്വനം പാലിയേറ്റിവ് സൊസൈറ്റിയും ഗവ: ഹോമിയോ ആശുപത്രി പാലിയേറ്റീവും സംയുക്തമായി ഹൃദയതാളം പാലിയേറ്റീവ് സംഗമം കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിൽ നടന്നു. സംഗമം നഗരസഭാ അധ്യക്ഷൻ യു. കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ. പി. സുധീഷ് അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ രമ്യ പണ്ടാരക്കണ്ടി, ദൃശ്യ, കൗൺസിലർ ശ്രീജാറാണി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനിത മോഹൻ, ഡോ. അസീസ്, ഡോ. റഷീദ്,
ഡോ. ജസ് ലു, പ്രതിഭ, വിവിധ പാലിയേറ്റീവ് ഭാരവാഹികളായ എ. അസീസ്, സി.പി. ആനന്ദൻ, ആരിഫ് മമ്മൂക്ക എന്നിവർ സംസാരിച്ചു.



