രാജ്യസഭാ എം പി പി ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ (64) അന്തരിച്ചു
പയ്യോളി: രാജ്യസഭാ എം പി യും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റുമായ ഡോ. പി ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ (64) അന്തരിച്ചു. രാത്രി 12.30ഓടുകൂടി തിക്കോടിയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പെരുമാൾപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവ സമയത്ത് എം പി വീട്ടിലുണ്ടായിരുന്നില്ല. മകൻ: ഡോ.ഉജ്ജ്വൽ വിഘ്നേഷ്. പൊന്നാനി കുറ്റിക്കാട് വെങ്ങാലിൽ തറവാട്ടിലെ അംഗമായ നാരായണൻ-സരോജിനി ദമ്പതികളുടെ മകനും കേന്ദ്ര വ്യാവസായിക സുരക്ഷ സേനയിൽ ഡിവൈ.എസ്.പിയുമായിരുന്നു ശ്രീനിവാസൻ.



