ഓട്ടിസം ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട്: തണല്‍ ആത്മഹത്യാ പ്രതിരോധ കേന്ദ്രം, മാനസികാരോഗ്യ വിഭാഗം, ഇഖ്റ ഹോസ്പിറ്റല്‍, ഐ.എം.എ കോഴിക്കോട് ബ്രാഞ്ച്, ഐ.എം.എ കമ്മിറ്റി ഫോര്‍ മെന്റല്‍ ഹെല്‍ത്ത് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഓട്ടിസം ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്റ് പരിസരത്താണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തണല്‍ സെക്രട്ടറി എ.കെ. അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷനായിരുന്നു.
ഡോ.പി.എം. സുരേഷ് കുമാര്‍ ക്ലാസെടുത്തു. ഐ.എം.എ കോഴിക്കോട് പ്രസിഡന്റ് ഡോ.പി.എന്‍. അജിത, വൈസ് പ്രസിഡന്റ് ഡോ. ജയദേവന്‍,ഡോ.എം. വിജയ കുമാര്‍, വി.ടി. മുരളി എന്നിവര്‍ സംസാരിച്ചു. തണല്‍ ഡയറക്ടര്‍ അമൃത് കുമാര്‍ സ്വാഗതവും കെ.എം. സലാം നന്ദിയും പറഞ്ഞു.

