തിരുവങ്ങൂർ സൈരി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ത്രിതല തദ്ദേശ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
.
കൊയിലാണ്ടി: തിരുവങ്ങൂർ സൈരി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ത്രിതല തദ്ദേശ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. സൈരി പരിസരത്ത് ചേർന്ന സമാഗമം പരിപാടി കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ജില്ലാപഞ്ചായത്ത് അംഗം എ. കെ മണി മാസ്റ്റർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ്, വാർഡ് മെമ്പർമാരായ നളിനി സിസ്റ്റർ, നിർമല സി പി, ജോഷിനി കെ എന്നിവർക്ക് സൈരിയുടെ ഉപഹാരം ലൈബ്രറി സെക്രട്ടറി കെ. രഘുനാഥ് സമർപ്പിച്ചു. സൈരി പ്രസിഡണ്ട് പി. കെ പ്രസാദ് അധ്യക്ഷത വഹിച്ചു.
ഉണ്ണി കുന്നോൽ നന്ദി പറഞ്ഞു.



