നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് : സ്ഥലം ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞു

കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസിനായി സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി ചെങ്ങോട്ടുകാവിൽ സ്ഥലം അളക്കാനെത്തിയ ഉദ്യോഗസ്ഥരെ ബൈപ്പാസ് വിരുദ്ധ കർമ്മ സമിതി പ്രവർത്തകർ തടഞ്ഞു. ദേശീയപാത മാനേജർ പി.കെ. സുരേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തെയാണ് തടഞ്ഞത്.
എൻ.എച്ച്. എൽ.എ. തഹസിൽദാർ, എ.കെ.,രാജീവൻ, ഹൈവേ എഞ്ചിനീയർ ഷിനു തുടങ്ങിയവരും ഉദ്യോഗസ്ഥ സംഘത്തിലുണ്ട്. കൊയിലാണ്ടി എസ്.ഐ.യുടെ നേതൃത്വത്തിൽ ഗക്തമായ പോലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

