KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന ബജറ്റ്; ക്ഷേമപെൻഷന് 14,500 കോടി രൂപ, അംഗനവാടി വർക്കർമാരുടെ ശമ്പളം വർധിപ്പിച്ചു

.

രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ് നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. ധനമന്ത്രി തുടർച്ചയായ ആറാമത്തെ ബജറ്റ് ആണ് അവതരിപ്പിക്കുന്നത്. ക്ഷേമപെൻഷന് 14,500 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു. 10 വർഷം കൊണ്ട് ക്ഷേമ പെൻഷനായി സർക്കാർ നൽകിയത് 90000 കോടി രൂപയാണ്. ഉമ്മൻ ചാണ്ടി സർക്കാർ 5 വർഷം കൊണ്ട് 10, 100 കോടി നൽകിയപ്പോള്‍ പിണറായി സർക്കാർ 10 വർഷം കൊണ്ട് 90,000 കോടി രൂപയാണെന്ന് ധനമന്ത്രി പറഞ്ഞു.

 

ഒരു മാസത്തെ പോലും കുടിശിക ഇല്ലാതെയാണ് തുക നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചർത്തു. സ്ത്രീ സുരക്ഷ പദ്ധതി ലഭിക്കുക 31 ലക്ഷം പേർക്കാണ്. ഇതിനായി 3820 കോടി വകയിരുത്തിയിട്ടുണ്ട്. അംഗനവാടി വർക്കർമാരുടെ ശമ്പളവും വർധിപ്പിച്ചു. അംഗനവാടി വർക്കർമാരുടെ ശമ്പളം 1000 രൂപ കൂടി വർധിപ്പിച്ചു. ഹെൽപ്പർ മാർക്ക് 500 രൂപയാണ് ശമ്പളത്തിൽ വർധിപ്പിച്ചത്.

Advertisements
Share news