KOYILANDY DIARY.COM

The Perfect News Portal

എക്സ് സർവീസ് മെൻ കീഴരിയൂർ അരിക്കുളം വെൽഫയർ അസോസിയേഷൻ്റെ 26-ാം വാർഷികവും കുടുംബ സംഗമവും നടന്നു

.
കൊയിലാണ്ടി: എക്സ് സർവീസ് മെൻ കീഴരിയൂർ – അരിക്കുളം വെൽഫയർ അസോസിയേഷൻ്റെ 26-ാം വാർഷികവും കുടുംബ സംഗമവും നടന്നു. കൊയിലാണ്ടി “ഇല ” ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കൊയിലാണ്ടി SHO സുമിത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഹോണററി ക്യാപ്റ്റൻ രാഘവൻ നായർ മുഖ്യ പ്രഭാഷണം നടത്തി.
കെ. എസ്  നായർ, കുഞ്ഞിക്കണ്ണൻ MP, ശശീന്ദ്രൻ ആയില്യം, പ്രേമചന്ദ്രൻ, സത്യൻ ഇ  എം, സുരേന്ദ്രൻ, അജിത് കുമാർ, വൽസല ഉണ്ണികൃഷ്ണൻ, നിഷ മനോജ്, ഷീജ സേതു എന്നിവർ ആശംസ അറിയിച്ചു. മുരളി മൂടാടി നന്ദി പറഞ്ഞു. കൂടാതെ കലാപരിപാടികളും അരങ്ങേറി.
Share news