KOYILANDY DIARY.COM

The Perfect News Portal

ഉച്ചയ്ക്ക് ശേഷം സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 1,22,520 രൂപ

.

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർധനവ്. രാവിലെയും കൂടിയ വില ഉച്ചയ്ക്കും കൂടി. ഇതോടെ ഇന്ന് മാത്രം പവന് മൂവായിരത്തിലധികം രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. രാവിലെ പവന് 2,360 രൂപ വർധിച്ചിരുന്നു. ഉച്ചയോടെ വീണ്ടും 1,400 രൂപ കൂടി ഉയർന്നതോടെ വില 1,22,520 രൂപ എന്ന റെക്കോർഡ് കീഴടക്കി. രാവിലെ 295 രൂപയും ഉച്ചയ്ക്ക് 175 രൂപയുമാണ് ഗ്രാമിന് കൂടിയത്.

 

ഇപ്പോൾ എല്ലാ ദിവസവും രണ്ടും മൂന്നും തവണയാണ് സ്വർണത്തിന്റെ വില വർധിക്കുന്നത്. ഇന്നും അതെ പോലെ ആണ് കൂടിയിരിക്കുന്നത്. ഇങ്ങനെ കൂടുമ്പോൾ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ ആണ്. നിലവിൽ വിവാഹങ്ങൾ നടക്കുന്ന സമയമാണ്. അതുകൊണ്ടു തന്നെ അവരെ ആണ് ഈ വില വർധനവ് ബാധിക്കുന്നത്.

Advertisements

 

ആഗോളതലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക അനിശ്ചിതത്വവും രാഷ്ട്രീയ നീക്കങ്ങളുമാണ് സ്വർണത്തിന്റെ ഈ വിലക്കയറ്റത്തിന് കാരണം. ഓഹരി വിപണിയിലെ അസ്ഥിരത ഭയന്ന് പലരും ഇപ്പോൾ ഒരു നിക്ഷേപമായി സ്വർണത്തെ കണ്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ വിലയിലെ ഏറ്റക്കുറച്ചിലുകൾ എല്ലാവരെയും ബാധിക്കും.

Share news