നിര്‍ദ്ധന വിദ്യാര്‍ത്ഥിക്ക് വീടൊരുക്കി മുട്ടാഞ്ചേരി ഹസനിയ യു.പി.സ്ക്കൂള്‍

കുന്ദമംഗലം: നിര്‍ദ്ധന വിദ്യാര്‍ത്ഥിക്ക് വീടൊരുക്കി മുട്ടാഞ്ചേരി ഹസനിയ യു.പി.സ്ക്കൂള്‍ 99-ാം വാര്‍ഷികം ആഘോഷിച്ചു. സ്കൂളിലെ കൊച്ചു കൂട്ടുകാരുടെ ശ്രമഫലമായി അനാഥയായ സഹപാഠി ബിജീഷ്മക്ക് പുത്തന്‍ വീടൊരുങ്ങി. സ്നേഹ വീടെന്ന് നാമകരണം ചെയ്ത പുതിയ വീടിന്റെ താക്കോല്‍ദാനം വാര്‍ഷികാഘോഷച്ചടങ്ങില്‍ ജില്ലാ കലക്ടര്‍ യു.വി. ജോസ് നിര്‍വ്വഹിച്ചു.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ബിജീഷ്മയുടെ കുടുംബം മടവൂര്‍ ഈച്ചരങ്ങോട്ട് മലയില്‍ പ്ലാസ്റ്റിക് ഷീറ്റ് മറച്ച ചെറ്റകുടിലിലായിരുന്നു താമസിച്ചിരുന്നത്. പിതാവിന്റെ ആകസ്മിക മരണത്തെ തുടര്‍ന്ന് ബിജീഷ്മയുടെ സഹപാഠികള്‍ മരണ വീട്ടില്‍നിന്നെടുത്ത തീരുമാനമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്.

ചടങ്ങില്‍ സിനിമാ സീരിയല്‍ താരം സുരഭിലക്ഷ്മി മുഖ്യാതിഥിയായിരുന്നു. സ്ക്കൂള്‍ ലൈബ്രറി മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.സി.അബ്ദുള്‍ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് സെക്രട്ടറി യു. ഷറഫുദ്ദീന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ് കെ. ഡോളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.സി. റിയാസ്ഖാന്‍, സിന്ധുമോഹന്‍, സക്കീന മുഹമ്മദ്, കെ.എം. മുഹമ്മദ്മാസ്റ്റര്‍, എ.ഇ.ഒ. മുഹമ്മദ് അബ്ബാസ്, ഇ. അംബുജം, സി. മനോജ്, ഇ. മഞ്ജുള, എ.പി. നാസര്‍, പി.കെ.ഇ. ചന്ദ്രന്‍, പി.ടി.എ. പ്രസിഡന്റ് സലീം മുട്ടാഞ്ചേരി, റഷീദ്മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

