ശബരിമല സ്വർണ്ണ മോഷണക്കേസ്: എ. പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു
.
ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്മകുമാറിനെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതിയാണ് അദ്ദേഹത്തെ 14 ദിവസത്തേയ്ക്ക് കൂടി റിമാൻഡ് ചെയ്തുകൊണ്ട് ഉത്തരവിട്ടത്. റിമാൻഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ പത്മകുമാറിനെ ഫെബ്രുവരി 10-ന് വീണ്ടും കോടതിയിൽ ഹാജരാക്കും. തന്റെ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട ശേഷം ജാമ്യഹർജി സമർപ്പിക്കാനാണ് പത്മകുമാർ നിലവിൽ നീക്കം നടത്തുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് മുൻപ് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കും മുരാരി ബാബുവിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പത്മകുമാറിന്റെ റിമാൻഡ് നീട്ടിയതോടെ കേസിൽ വിജിലൻസ് അന്വേഷണം കൂടുതൽ ശക്തമായി തുടരുകയാണ്. 2019ലെ സ്വർണക്കൊള്ള കേസിലാണ് പത്മകുമാർ അറസ്റ്റിലായത്. കേസിൽ അറസ്റ്റിലാവുന്ന ആറാമനും രണ്ടാമത്തെ ബോർഡ് പ്രസിഡന്റുമാണ്. പോറ്റിക്ക് ഒത്താശ ചെയ്തതിൽ പത്മകുമാറിന് പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായിട്ടാണ് സ്വർണം പൊതിഞ്ഞ ചെമ്പുപാളികളെ വെറും ചെമ്പുപാളികളെന്ന് രേഖപ്പെടുത്തിയത്.




