നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരി മരുന്നു വേട്ട. നാല് കിലോ മെത്താക്യുലോൺ ആണ് അധികൃതർ പിടികൂടിയത്. സംഭവത്തിൽ ഒരാള കസ്റ്റഡിയിൽ എടുത്തു. ആഫ്രിക്കൻ വനിതയാണ് പിടിയിലായത്. ആഫ്രിക്കയിലെ ടോഗോ സ്വദേശിനിയാണ് ഇവർ എന്നാണ് വിവരം. പിടിച്ചെടുത്ത ലഹരി മരുന്നിന് വിപണിയിൽ നാലു കോടിയോളം വില വരും.