തുറമുഖവികസനത്തിന് പുതിയ നീക്കവുമായി സർക്കാർ; വിഴിഞ്ഞം പോർട്ട് മാതൃക ബേപ്പൂരിലും കൊല്ലത്തും
.
കേരളത്തിന്റെ തുറമുഖവികസനത്തിന് പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. വിഴിഞ്ഞത്തിന്റെ സാറ്റലൈറ്റ് പോർട്ടുകളായി ബേപ്പൂരിനെയും കൊല്ലത്തേയും വികസിപ്പിക്കാനാണ് പദ്ധതി. രണ്ടായിരം കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയേക്കും. 2025 സെപ്റ്റംബറിൽ ഇതിന്റെ രൂപരേഖ തയാറായിരുന്നു.

കേന്ദ്ര-സംസ്ഥാന ചർച്ചകൾ നടന്നു കഴിഞ്ഞിരുന്നു. ധനവകുപ്പ് പദ്ധതിയ്ക്ക് അംഗീകാരം നൽകി. അടുത്ത മന്ത്രി സഭായോഗത്തിൽ പദ്ധതി അംഗീകാരത്തിനു വരൂമെന്ന് സൂചന. വിഴിഞ്ഞം പോർട്ടിന്റെ സാറ്റലൈറ്റ് പോർട്ടുകളായി ബേപ്പൂർ, കൊല്ലം പോർട്ടുകൾ മാറും. മന്ത്രിമാരായ കെ. എൻ ബാലഗോപാൽ, മുഹമ്മദ് റിയാസ് എന്നിവരുടെ ചർച്ചയിലാണ് പുതിയ നീക്കം. വലിയ രീതിയിലുള്ള വിദേശ കപ്പലുകളുടെ വരവ് കൊല്ലം, ബേപ്പൂരിലേക്കും എത്തും. പദ്ധതി യാഥാർഥ്യമാകുന്നതോടെ വലിയ പോർട്ട് കണക്ട്വിറ്റിയാകും.




