KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ശ്രീ നഗരേശ്വരം ക്ഷേത്രോത്സവ തൃക്കൊടിയേറ്റം ദിനത്തിൽ “ഭക്തിഗീതാമൃതം” ഒരുക്കി

കൊയിലാണ്ടി: ചരിത്രത്താളുകളിലൂടെ വിഖ്യാതമായ പന്തലായനിയിലെ പുരാതന ശിവാലയമായ കൊല്ലം ശ്രീ നഗരേശ്വരം ക്ഷേത്രോത്സവത്തിൻ്റെ തൃക്കൊടിയേറ്റം ദിനത്തിൽ, എ.വി. ശശികുമാർ & പാർട്ടി ഒരുക്കിയ “ഭക്തിഗീതാമൃതം” സംഗീതാസ്വാദകർക്ക് നവ്യാനുഭവമായി. വ്യത്യസ്ത രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ പഴയതും പുതിയതുമായ ഭക്തിഗീതങ്ങളാണ് ആലപിക്കപ്പെട്ടത്. എ.വി. ശശികുമാറിനൊപ്പം, അമൃതവർഷിണി, ശ്രീഗംഗ, ശ്രീലത, എ.വി. അനിൽകുമാർ, സുമിത്ത്, ഗീത,  ആരഭി, അദ്വൈതശ്രീ, സുനിൽകുമാർ എന്നിവർ ഗാനാലാപനത്തിൽ പങ്കെടുത്തു.
Share news