KOYILANDY DIARY.COM

The Perfect News Portal

തിക്കോടി വെള്ളിയാങ്കല്ലിൽ ദേശീയപതാക ഉയർത്തി

സാമൂതിരിയുടെ നാവികപ്പട പോര്‍ച്ചുഗീസുകാര്‍ക്കെതിരേയുള്ള പോരാട്ടത്തിന് താവളമാക്കിയ വെള്ളിയാങ്കല്ല് രാജ്യത്തിൻ്റെ 77- മത് റിപ്പബ്ലിക്ക് ദിനാഘോഷത്തിൻ്റെ ഭാഗമായി ദേശീയപതാക ഉയർത്തി. വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട ജനവാസമില്ലാത്ത വെള്ളിയാങ്കല്ല് റോക്ക് ഐലൻ്റിൽ ഫ്ലാഗ് ഹോയിസ്റ്റിങ്ങ് പ്രോഗ്രാം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ K. E ബൈജു IPS പതാക ഉയർത്തി. ദേശീയഗാനം ആലപിച്ച് വർണ്ണപകിട്ടാർന്ന പരിപാടിയോടെയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
.
.
ചടങ്ങിൽ അഡീഷനൽ SP എ പി ചന്ദ്രൻ, വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദീപു, CS സബ്ബ് ഇൻ സ്പെക്ടർമാരായ അബ്ദുൽ സലാം എൻ, സതീഷ് ok,  മറൈൻ എൻഫോഴ്സ്മെൻ്റ് വിഭാഗത്തിലെ രാജേഷ് TK, ഹരിദാസൻ MK, ഷാജി KK,  എ എസ് ഐ കോസ്റ്റ് ഗാർഡ് വിഭാഗം ജിബിൻ S, വടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മിഥുൻ, K സി.പി ഒ. നവനീത്, മുജീബുറഹ്മാൻ, കോസ്റ്റൽ വാർഡൻമാരായ ആകാശ് വിഷണു, 
.
.
ഷേജൽ വിപീഷ്, ബോട്ട് സ്റ്റാഫ് അംഗങ്ങളായ അരുൺ, ശ്യാംലാൽ, സന്തോഷ്, അശ്വത്ത് എന്നിവരും സംബദ്ധിച്ചു. കടൽ കടന്നുള്ള ഭീകരാക്രമണം തടയുന്നതിന്നും തീര മേഖലയിൽ സുരക്ഷാ സന്നാഹങ്ങൾ ഊർജിതമിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
Share news