കൊയിലാണ്ടി mec 7 ഹെൽത്ത് ക്ലബ് രാജ്യത്തിന്റെ 77-ാം മത് റിപ്പബ്ലിക് ദിനം ആചരിച്ചു
.
കൊയിലാണ്ടി: കൊയിലാണ്ടി mec 7 ഹെൽത്ത് ക്ലബ് രാജ്യത്തിന്റെ 77-ാം മത് റിപ്പബ്ലിക് ദിനം ആചരിച്ചു. ദിവസേന നടക്കുന്ന വ്യായായ്മ കൂട്ടായ്മക്ക് ശേഷം കൊയിലാണ്ടി Mec 7 ഗ്രൗണ്ടിൽ (മൊയ്‌ദീൻ പള്ളി) നടന്ന ചടങ്ങിൽ മുതിർന്ന വനിത മെമ്പർ ഷാഹിദ പതാക ഉയർത്തി. ഇസ്ഹാഖ് മെമ്പർമാർക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. റഷീദ് എം അധ്യക്ഷത വഹിച്ചു.

അബ്ദുൽ ലത്തീഫ്, വി പി ഇബ്രാഹിം കുട്ടി, റിയാസ് അബൂബക്കർ, റിയാസ് എം എം ലുബ്‌ന ബഷീർ, ശിഖ, അസ്മ ബഷീർ, കാസിം മാസ്റ്റർ, സവാദ്, ഇബ്‌സൺ ബഷീർ, ഗഫൂർ, സിറാജ്, ഫാത്തിമ, ബൈജു, മമ്മൂട്ടി, മൂസ, സമദ്, ബുഷ്‌റ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ നൂറിൽപരം മെമ്പർമാർ പങ്കെടുത്തു. പായസ വിതരണത്തിന് ശേഷം ചടങ്ങുകൾ അവസാനിച്ചു.



