KOYILANDY DIARY.COM

The Perfect News Portal

റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

.

റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. കണ്ണൂരിലെ റിപ്പബ്ലിക് ദിന പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രി കുഴഞ്ഞു വീണത്. പ്രസംഗിക്കുന്നതിനിടെ ക്ഷീണം അനുഭവപ്പെടുകയും പിന്നാലെ കുഴഞ്ഞു വീ‍ഴുകയും ആയിരുന്നു.

 

സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും മറ്റും ഉടൻ തന്നെ അദ്ദേഹത്തെ താങ്ങിപ്പിടിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയതോടെ നില മെച്ചപ്പെട്ടു. പിന്നീട് അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Advertisements
Share news