ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണം നൽകി
ചേമഞ്ചേരി: ത്രിതല പഞ്ചായത്ത് ഭരണസാരഥികള്‍ക്ക് പൂക്കാട് കലാലയത്തില്‍ സ്വീകരണം നൽകി. ഗ്രാമ പഞ്ചായത്തിലേക്ക് തെരഞ്ഞെടുത്ത ജനപ്രതിനിധികൾക്കും കൊയിലാണ്ടി മുനിസിപ്പൽ ചെയർമാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, കൗൺസിലർ ഷെജിത് മാധവിക എന്നിവർക്കാണ് പൂക്കാട് കലാലയത്തില്‍ സ്വീകരണം നൽകിയത്. വിജയസർഗ്ഗം എന്ന പരിപാടി വിദ്യാഭ്യാസ പ്രവർത്തകനും വാഗ്മിയുമായ കെ ടി രാധാകൃഷ്ണൻ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് അഡ്വ: കെ.ടി. ശ്രീനിവാസൻ അധ്യക്ഷം വഹിച്ചു.
.

.
യോഗത്തിൽ കൊയിലാണ്ടി മുൻസിപ്പൽ ചെയർമാൻ യു.കെ. ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് സി ടി, അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ മാസ്റ്റർ, സരിഷ് കെ കെ, ഹാരിസ് പറമ്പിൽ, വി കെ വിപിൻദാസ്, ശ്രീജ കണ്ടിയിൽ, സുബൈദ കബീർ, ശശിധരൻ കുനിയിൽ, ശ്രീജ. പി.പി, നിർമ്മല, ബിനേഷ് എൻ വി, ബൽക്കീസ് മുസ്തഫ, ജോഷിനി, ഗീത, ഷെജിത് മാധവിക, കെ.ശ്രീനിവാസൻ, നളിനി സിസ്റ്റർ എന്നിവർ സംസാരിച്ചു.
.

.
യു.കെ. രാഘവൻ മാസ്റ്ററും കലാലയം പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി എന്നിവർ ജനപ്രതിനിധികൾക്ക് ഉപഹാരം നൽകി. കലാലയം ജനറൽ സെക്രട്ടറി ശിവദാസ് കാരോളി സ്വാഗതവും. ഉണ്ണി കുന്നോൽ നന്ദിയും പറഞ്ഞു.



