എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് ഒരുക്കി
കൊയിലാണ്ടി: വിജയത്തിലേക്കുള്ള ആത്മവിശ്വാസത്തിന്റെ ആദ്യപടിയായി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. ലെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ജീവിതത്തിലെ ഒരു പ്രധാന ഘട്ടത്തിലൂടെയാണ് കുട്ടികൾ കടന്നുപോകുന്നത് എന്നാൽ എസ്എസ്എൽസി പരീക്ഷ ഒരു അവസാനം അല്ല മറിച്ച് നിങ്ങളുടെ സ്വപ്നത്തിലേക്ക് തുറക്കുന്ന ഒരു വാതിൽ ആണെന്ന് സ്വാഗത പ്രഭാഷണത്തിൽ പ്രധാനാധ്യാപിക ഷജിത ടി അഭിപ്രായപ്പെട്ടു.

കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന മോട്ടിവേഷൻ ക്ലാസുകൾ രമേശൻ കെ പി അസി. പ്രൊഫസർ ഗുരുദേവ കോളേജ് & ട്രെയിനർ വിൻ വേൾഡ് കൊച്ചി), ഷിബു ചെറുകാട് (കൗൺസിലിംഗ് സൈക്കോളജിസ്റ്റ്), ശ്രീനിവാസൻ കെ ടി (മോട്ടിവേഷൻ ട്രെയിനർ), എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സജീവ് കുമാർ അധ്യക്ഷത വഹിച്ചു. പ്രവീൺകുമാർ (എസ് എം സി ചെയർമാൻ), ബ്രിജുല ആർ, ഷിജു ഒ കെ, ശ്രീനേഷ് എൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി തൻഹ സി ടി നന്ദി പറഞ്ഞു.




