കൊയിലാണ്ടി ഐടിഐയിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു
കൊയിലാണ്ടി ഐടിഐയിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. കെ.എസ്.യു, എം.എസ്.എഫ് കൂട്ടുകെട്ടായ യുഡിഎസ്എഫ് മുന്നണിയെ ആകെയുള്ള 6 സീറ്റിലും വലിയ വോട്ടിന് പരാജയപ്പെടുത്തിയാണ് എസ്എഫ്ഐ വിജയം ആവർത്തിച്ചത്.

സാകേത് സംഗീത് (ചെയർമാൻ), വൈഷ്ണവ് എം (ജനറൽ സെക്രട്ടറി), സായൂജ് എസ് (കൌൺസിലർ), ദിപിൻ ബാബു എസ് (മാഗസിൻ എഡിറ്റർ), വിനായക് പി (ജനറൽ ക്യാപ്റ്റൻ), ആര്യ പി. (സെക്രട്ടറി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടവർ. എസ് എഫ് ഐക്ക് ചരിത്ര വിജയം സമ്മാനിച്ച മുഴുവൻ വിദ്യാർത്ഥികളെയും എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയേറ്റ് ആഭിനന്ദിച്ചു.




