KOYILANDY DIARY.COM

The Perfect News Portal

ദീപക് ആത്മഹത്യാ കേസ്: മുസ്ലീം ലീഗ് നേതാവ് ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

.

കോഴിക്കോട്: ദീപക് ആത്മഹത്യാ കേസിൽ അറസ്റ്റിലായ മുസ്ലീം ലീഗ് നേതാവ് ഷിംജിതയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിയാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്.

 

ദീപകിന്റെ അമ്മ കന്യക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് ഷിംജിതക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

Advertisements

 

ദീപകിൽനിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാട്ടി സമൂഹമാധ്യമങ്ങളില്‍ ഷിംജിത വീഡിയോ ഷെയര്‍ ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ഞായറാ‍ഴ്ചയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ദീപക് തൂങ്ങിമരിച്ചത്. ദീപകിന്റെ മരണം മനോവിഷമം മൂലമാണെന്ന് ഇന്നലെ റിമാൻഡ് റിപ്പോർട്ട് പുറത്തു വന്നിരുന്നു. ബസിൽ നിന്ന് ഏ‍ഴ് വീഡിയോ ഷിംജിത ചിത്രീകരിച്ചുവെന്ന് റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബസിൽ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ലെന്നും ദൃശ്യം പ്രചരിപ്പിച്ചത് വൈറലാകാനെന്നും റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Share news