സി.ബി.എസ്.ഇ.അംഗീകാര പ്രഖ്യാപന സമ്മേളനം സമാപിച്ചു

കുന്ദമംഗലം: വിദ്യാഭ്യാസ രംഗത്ത് നൂതന പഠന രീതിയുമായി ദശവര്‍ഷം പിന്നിടുന്ന പടനിലം ഫെയ്സ് ഇന്റര്‍നാഷനല്‍ സ്ക്കൂളിന്റെ സി.ബി.എസ്.ഇ.അംഗീകാര പ്രഖ്യാപന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം എം.കെ.രാഘവന് എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ യു.വി.ജോസ് അംഗീകാര പ്രഖ്യാപനം നടത്തി. ഫെയ്സ് ട്രസ്റ്റ് മുഖ്യരക്ഷാധികാരി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു.
ചെയര്മാന് ഡോ. അബ്ദുള്‍ഹക്കീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. കെ.എ. നാസര്‍ ചെറുവാടി വെബ്സൈറ്റ് ലോഞ്ചിംഗ് നിര്‍വഹിച്ചു.വിനോദ് പടനിലം, ടി.കെ.ഹിതേഷ്കുമാര്‍, ഖാലിദ്കിളിമുണ്ട, ബാബുനെല്ലുളി, കെ.ശ്രീധരന്, ടി.ചക്രായുധന്‍, ജനാര്ദ്ദനന്കളരിക്കണ്ടി, എം.അബ്ദു, ഡോ.അബൂബക്കര്‍, മെഹബൂബ് കുറ്റിക്കാട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

