വിവാഹത്തിന് സ്നേഹോപഹാരമായി “മംഗളം ഭവന്തു” ആൽബം പുറത്തിറക്കുന്നു
കൊയിലാണ്ടി: വിവാഹത്തിന് സ്നേഹോപഹാരമായി മാളു ക്രിയേഷൻസ് “മംഗളം ഭവന്തു” ആൽബം പുറത്തിറക്കുന്നു. മുൻ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ്റെ മകൾ ജാൻവി കെ. സത്യൻ്റെ വിവാഹത്തിന് സ്നേഹോപഹാരമായാണ് മുൻ കൗൺസിലർ എൻ എസ് വിഷ്ണു ആൽബം പുറത്തിറക്കുന്നത്. ആൽബം ജനുവരി 25ന് റിലീസ് ചെയ്യുമെന്ന് എൻ.എസ്. വിഷ്ണു കൊയിലാണ്ടി ഡയറിയോടു പറഞ്ഞു.
.

.
കവിത – ഗാന രചനകളിൽ ഒട്ടേറെ നല്ല വരികൾ ഇതിനകംതന്നെ കാഴ്ചവെച്ച വിഷ്ണു, ഇത്തരം ഒരു ആൽബം ചെയ്യുന്നതോടെ തൻ്റെ സൃഷ്ടികൾക്ക് കൂടുതൽ പ്രചോദനംലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന വിഷ്ണു ഗ്രന്ഥശാല, മാധ്യമം, അധ്യാപന രംഗത്തും പ്രവർത്തിച്ചു. കൗൺസിലറായിരിക്കുമ്പോൾ തന്നെ ഭരണ സംവിധാനത്തിലും നാടിൻ്റെ വികസന കാഴ്ചപ്പാടുകൾക്കും വേറിട്ട സംഭാവനകൾ നൽകാൻ വിഷ്ണുവിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ മുത്താമ്പി നടേരി ശ്രീ ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്ര മേൽശാന്തിയായി പ്രവർത്തിച്ചു വരുന്നു.
.

.
ജനുവരി 25 ന് റിലീസ് ചെയ്യുന്ന ആൽബത്തിന് മുഴുവൻ പേരുടെയും പിന്തുണ ഉണ്ടാവണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് എൻ എസ് വിഷ്ണു.



