77-ാംമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യ തലസ്ഥാനം: ഒരുക്കങ്ങള്‍ പൂര്‍ണം
.
77-ാംമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം. വിവിധ സേന വിഭാഗങ്ങളുടെ പരേഡ് പരിശീലനം കർത്തവ്യപഥിൽ നടക്കും. 17 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിശ്ചല ദൃശ്യങ്ങളും മിനുക്ക് പണിയിലാണ്. ഊർജ്ജം പ്രതിരോധം, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളിലെയും നിശ്ചല ദൃശ്യങ്ങളും പരേഡിലുണ്ടാകും. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷയിലാണ് രാജ്യ തലസ്ഥാനമുള്ളത്.

വിവിധ മേഖലകളിൽ രാവിലെ 9 മുതൽ വൈകിട്ട് മൂന്നു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പരേഡ് കടന്നുപോകുന്നയിടങ്ങളിലെ മെട്രോ സ്റ്റേഷനുകൾ പൂർണമായും അടച്ചിടും. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം റിപ്പബ്ലിക് ദിന പരേഡിൽ കർത്തവ്യപഥിൽ കേരളത്തിൻ്റെ നിശ്ചലദൃശ്യം ‘ആത്മനിർഭർ കേരളം’ സംസ്ഥാനത്തിൻ്റേതായി പരേഡിൽ അവതരിപ്പിക്കും.

വാട്ടർ മെട്രോയും സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനമെന്ന നേട്ടവുമാണ് കേരളത്തിന്റെ ദൃശ്യാവിഷ്കാരത്തിന്റെ പ്രധാന പ്രമേയം. ‘ആത്മനിർഭർ ഭാരതത്തിനായി ആത്മനിർഭർ കേരളം’ എന്നതാണ് കേരളത്തിന്റെ ടാഗ് ലൈൻ. കേരളത്തിന്റെ സാംസ്കാരികതയ്ക്കൊപ്പം വികസന നേട്ടങ്ങളും ദേശീയ വേദിയിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് നിശ്ചലദൃശ്യത്തിന്റെ നോഡൽ ഓഫീസറായ പി.ആർ.ഡി അസിസ്റ്റന്റ് എഡിറ്റർ രതീഷ് ജോൺ പറഞ്ഞു.




