പ്രതിഷേധാഗ്നിയുടെ നൈറ്റ് മാർച്ചുമായി അയനിക്കാട് അടിപ്പാത സമര സമിതി
.
പയ്യോളി: ദേശീയപാത 66ൽ അയനിക്കാട് അയ്യപ്പക്ഷേത്രം പരിസരത്ത് അടിപ്പാത അനുവദിക്കുവാൻ ജനകീയ സമര സമിതി ശക്തമായി രംഗത്ത്. സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം പേർ പങ്കെടുത്ത നൈറ്റ് മാർച്ച് വേറിട്ട ഒന്നായി. പള്ളി അയ്യപ്പക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച നൈറ്റ് മാർച്ച് പയ്യോളി ടൗണിൽ സമാപിച്ചു. ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണാൻ അധികാരികൾ ഇനിയും അലസത കാണിക്കുക ആണെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ജനം രംഗത്തിറങ്ങുമെന്ന് സമിതി നേതാക്കൾ സൂചിപ്പിച്ചു.

ശശി തരിപ്പയിൽ, മനോജ് തരിപ്പയിൽ, കെ. പി. അബ്ദുൽ ഹക്കീം, എം. പി ജയദേവൻ, എൻ. സി. മുസ്തഫ, ഇബ്രാഹിം തിക്കോടി, കെ. വി. നിഷാൽ, എം. പി. നാ




