വ്യാപാരി വ്യവസായി സമിതി ഉള്ളിയേരി യൂണിറ്റ് സമ്മേളനം
ഉള്ള്യേരി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഉള്ളിയേരി യൂണിറ്റ് സമ്മേളനവും വ്യാപാരി മിത്ര മരണാനന്തര ആനുകൂല്യ വിതരണവും ജനപ്രതിനിധികളെ ആദരിക്കലും നടന്നു. ഉള്ളിയേരി സൽക്കാര കൺവെൻഷൻ സെന്ററിൽ യൂണിറ്റ് പ്രസിഡണ്ട് സി കെ മൊയ്തീൻ കോയയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
.

.
സമ്മേളനത്തിൽ ജില്ലാ ജോ: സെക്രട്ടറി പി ആർ രഘുത്തമൻ, പി പി വിജയൻ, മനോജ് പനങ്കുറ, ഷാജി വീര്യമ്പ്രം, പികെ ഷാജി, സി എം സന്തോഷ്, ഷമീർ, ഒപി ഗിരീഷ് എന്നിവർ സംസാരിച്ചു. വാടക നിയന്ത്രണ നിയമം അടിയന്തരമായി നടപ്പിലാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു പുതിയ ഭാരവാഹികളായിആസ്സായിനർ കെ (സെക്രട്ടറി) എംപി, സുനിൽ കുമാർ (പ്രസിഡന്റ്), സിഎം സന്തോഷ് (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.



