ജിഷ്ണു പ്രണോയിയുടെ മൊബൈല്‍ഫോണ്‍ സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചു

കൊച്ചി> പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചു. മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകളാണിവ. സാങ്കേതിക സര്‍വ്വകലാശാലയുടെ(കെടിയു) പരീക്ഷ മാറ്റിവെക്കണ മെന്നാവശ്യപ്പെട്ടുള്ള സമരത്തിന് ജിഷ്ണു നേതൃത്വം നല്‍കിയെന്ന് തെളിയിക്കുന്ന രേഖകളാണ് പൊലീസിന് കിട്ടിയത്.
ജിഷ്ണുവിന്റെ വാട്ട്സ് ആപ്പ് സന്ദേശങ്ങളും ഇമെയിലുകളും ലഭിച്ചത്. ജിഷ്ണു സമരത്തിന് നേതൃത്വം നല്‍കിയതാണ് മാനേജ്മെന്റിന്റെ ശത്രുതയ്ക്ക് കാരണമായതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ജിഷ്ണു സമരത്തില്‍ സജീവമായിരുന്നുവെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. പരീക്ഷക്ക് തയ്യാറെടുക്കാന്‍ ആവശ്യമായ സമയം ലഭിക്കാത്തതിനാല്‍ പരീക്ഷ മാറ്റിവെക്കണം എന്നായിരുന്നു ജിഷ്ണുവിന്റെ ആവശ്യം. ഇതിനുവേണ്ടിയാണ് വിദ്യാര്‍ഥികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചത്.

