ഉൾനാടൻ മത്സ്യതൊഴിലാളികൾക്ക് വള്ളം വിതരണം ചെയ്തു

കൊയിലാണ്ടി : നഗരസഭയിലെ ഉൾനാടൻ മത്സ്യതൊഴിലാളികൾക്കുള്ള വള്ളത്തിന്റെ വിതരണം നഗരസഭാ ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്തു. അണേലക്കടവിൽ നടന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ അധ്യക്ഷതവഹിച്ചു. ഫിഷറീസ് ഓഫീസർ കെ. രഞ്ജിനി റിപ്പോർട്ടവതരിപ്പിച്ചു. കൗൺസിലർ കെ. ലത, സി. കെ. രാമൻകുട്ടി എന്നിവർ ആശംസകൾ നേർന്നു. ജുഗിൽകുമാർ സ്വാഗതം പറഞ്ഞു.
