KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ യു.കെ ചന്ദ്രന് സ്വീകരണം നൽകി

കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ SSG യുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ ചന്ദ്രന് സ്വീകരണവും ഘോഷയാത്രയും  സംഘടിപ്പിച്ചു. സ്‌കൂളിൻ്റെ മുൻ പി.ടി.എ പ്രസിഡണ്ടും ഇപ്പോഴത്തെ സ്‌കൂൾ സപ്പോർട്ട് ഗ്രൂപ്പ് ചെയർമാനുമാണ് യു.കെ. ചന്ദ്രൻ. ഇദ്ദേഹത്തിൻ്റെ കാലയളവിൽ രണ്ടുതവണ ജില്ലയിലെ മികച്ച സ്‌കൂൾ പി.ടി.എ അവാർഡ് സ്‌കൂളിന് ലഭിച്ചിരുന്നു.സംഘാടക സമിതി ചെയർമാൻ സയ്യിദ് ഹാരിസ് ബാഫക്കി തങ്ങൾ അധ്യക്ഷനായിരുന്നു.
.
.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ അശ്വതി ഷിനിലേഷ് സ്വീകരണ സായാഹ്‌നം ഉദ്ഘാടനം ചെയ്തു. സ്റ്റീൽ ഇന്ത്യ ഉടമ കെ.എം. രാജീവൻ സ്‌കൂളിനു വേണ്ടി നിർമിക്കുന്ന ഓപ്പൺ റീഡിങ് റൂമിൻ്റെ നിർമാണ പ്രഖ്യാപനം നഗരസഭാചെയർമാൻ നിർവഹിച്ചു.
.
കൗൺസിലർ സി.കെ. ജയദേവൻ , പി ടി.എ പ്രസിഡണ്ട് എ. സജീവ്കുമാർ, പ്രിൻസിപ്പാൾ എൻ.വി. പ്രദീപ്കുമാർ സംഘാടക സമിതി കൺവീനർ എം.ജി. ബൽരാജ്, എൻ.വി.വൽസൻ, സി. ജയരാജ്, പി.കെ. ഭരതൻ, ബിജേഷ് ഉപ്പാലക്കൽ, രഞ്ജു എസ് എന്നിവർ സംസാരിച്ചു.
Share news