നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് : തീരുമാനം വൈകുന്നതിനെതിരെ ഭൂ ഉടമ കോടതിയിൽ
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ഹൈവേ ഡീവിയേഷൻ റോഡിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നത്’കഴിഞ്ഞ 44 വർഷമായി ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിൽ.അനശ്ചിതത്വം നീക്കണമെന്നാവശ്യപ്പെട്ട് ഭൂഉടമ ഹൈകോടതിയെ സമീപിച്ചു. മേലൂർ കൊട്ടാച്ചേരി ബാലകൃഷ്ണൻ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്.
കാലാവധി കഴിഴും തോറും പുതിയ ഗസറ്റ് നോട്ടിഫിക്കേഷൻ ഇറക്കുന്നതല്ലാതെ സർക്കാർ പ്രസ്തുത പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നില്ല സർക്കാറിന്റെ ഈ നയം കാരണം 44 വർഷമായി പദ്ധതിക്കായി സ്ഥലം നഷ്ടമാവുന്ന ഭൂഉടമകൾക്ക് സ്വന്തം സ്ഥലം ഉപയോഗിക്കുവാനോ. ഭൂമിയിൽ പുതിയ വീട് പണിയാനോ, കെട്ടിടങ്ങൾ പുതുക്കുവാനോ സാദ്ധ്യമല്ലാതായിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ഭൂഉടമ ഹൈക്കോടതിയെ സമീപിച്ചത്. പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നത് വേഗത്തിലാക്കുകയോ അല്ലെങ്കിൽ ഹരജിക്കാരന്റെ സ്ഥലം ഹർജിക്കാരന് സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാൻ അനുവദിച്ച് തരണമെന്നാണ് ആവശ്യം. ഹരജികാരൻ ഇപ്പോൾ താമസിക്കുന്ന വീട് തകർന്ന് വീഴാറായ അവസ്ഥയിലാണ്. ഡബ്ല്യൂ.പി. ക്രൈം നമ്പർ 10916/17 ഹർജി ഫയലിൽ സ്വീകരിച്ച ഹൈകോടതി സർക്കാറിന്റെ ഉപദേശം ലഭിക്കുന്നതിനായി കേസ് ഏപ്രിൽ 11-ാം തിയ്യതിയിലെക്ക് മാറ്റി.ഹരജികാരനു വേണ്ടി അഡ്വ. നിതിൻ മേലൂർ ഹാജരായി.
