ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് രണ്ടു വയസ്സുകാരന്
.
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് തിളക്കത്തില്‍ രണ്ടു വയസ്സുകാരന് മുഹമ്മദ് ആദം അലി. പ്രായത്തെ വെല്ലുന്ന ഓര്‍മ്മശക്തിയും തിരിച്ചറിയല്‍ ശേഷിയുമായാണ് മന്നാംങ്കാല സ്വദേശിയായ മുഹമ്മദ് ആദം അലി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചത്. ഡിഫറന്റ് ഒബ്ജക്ട് ഐഡന്റിഫിക്കേഷന്‍’ (Different Object Identification) വിഭാഗത്തിലാണ് ആദം അലി ഈ നേട്ടം കൈവരിച്ചത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ വസ്തുക്കളെ തിരിച്ചറിയാനുള്ള ആദത്തിന്റെ കഴിവ് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ നല്കിയ പ്രത്യേക പരിശീലനമാണ് ഈ അംഗീകാരത്തിന് പിന്നില്‍.

മൃഗങ്ങളുടെ പേരുകള്‍, വിവിധ ആക്ഷനുകള്‍, ഭക്ഷണ സാധനങ്ങള്‍, ശരീര ഭാഗങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍ വസ്തുക്കള്‍ ഇത്തരത്തില്‍ വിവിധ വിഭാഗങ്ങളില്‍പ്പെട്ട വസ്തുക്കളെ കൃത്യമായി തിരിച്ചറിഞ്ഞാണ് ആദം അലി റെക്കോര്‍ഡ് നേട്ടത്തിന് അര്‍ഹനായത്.

മുഹമ്മദ് ആദം അലിയുടെ നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ വര്‍ഷം ആദത്തിന്റെ മാതാവ് ആല്‍ഫിന യൂനസും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരുന്നു. വെറും 15 മിനിറ്റിനുള്ളില്‍ 1 സെന്റിമീറ്റര്‍ ഉയരത്തിലും 1 സെന്റിമീറ്റര്‍ വീതിയിലുമുള്ള 15 മെഴുകുതിരികള്‍ നിര്‍മ്മിച്ചതിനായിരുന്നു ആല്‍ഫിനയ്ക്ക് അംഗീകാരം ലഭിച്ചത്. അമ്മയ്ക്ക് പിന്നാലെ മകനും ദേശീയ തലത്തിലുള്ള റെക്കോര്‍ഡ് കരസ്ഥമാക്കിയതോടെ കുടുംബത്തിന് ഇത് ഇരട്ടി മധുരമായി മാറി.




