അവഗണനക്കെതിരെ ഡിവൈഎഫ്ഐ കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
കൊയിലാണ്ടി: ഇൻ്റർസിറ്റി ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, കൊയിലാണ്ടിയോടുള്ള അവഗണന അവസാനിപ്പിക്കുക, ഷാഫി പറമ്പിൽ എം.പി യുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി റെയിൽവേസ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
.

.
മാർച്ച് കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോ: സെക്രട്ടറി ദിനൂപ് സി.കെ അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി അഭിനവ് എസ് ആർ, പ്രദീപ് ടി.കെ, എന്നിവർ സംസാരിച്ചു. നീതിൻലാൽ ഊട്ടേരി, കീർത്തന, സ്വാതി എന്നിവർ നേതൃത്വം നല്കി ബ്ലോക്ക് ജോ: സെക്രട്ടറി സി ബിജോയ് സ്വാഗതം പറഞ്ഞു.



