പാലിയേറ്റീവ് ദിനാചരണം നടത്തി
.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ആശുപത്രിയിൽ വെച്ച് പാലിയേറ്റീവ് ദിനാചരണം നടത്തി. ജനുവരി 15 മുതൽ ഒരു ആഴ്ച് നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് ഇന്ന് നടന്ന ഉദ്ഘാടനത്തോടെ തുടക്കം കുറിച്ചു. പാലിയേറ്റീവ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കുടുംബസംഗമം ജനപ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള ഗൃഹസന്ദർശനം, തൊഴിൽ പരിശീലനം തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. കൊയിലാണ്ടി നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സി. ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ പണ്ടാരക്കണ്ടി അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർമാരായ ഷെമീം, ജെസ്‌ലു, നേഴ്സിങ് സൂപ്രണ്ട് വനജ കെ, ഹെഡ് ക്ലാർക്ക് രജീഷ് കെ, കൊയിലാണ്ടി മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഷിദ ടീച്ചർ, എൻ.എസ്.എസ് നോഡൽ ഓഫീസർ ബിന്ദു ടീച്ചർ, പ്രദീഷ് മാഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ആശുപത്രിയുടെ പാലിയേറ്റീവ് ക്ലിനിക്കിലേക്ക് കൊയിലാണ്ടി മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സംഭാവന നൽകിയ ആശുപത്രി കട്ടിലും കിടക്കയും സ്കൂൾ പ്രിൻസിപ്പലിൽ നിന്നും നേഴ്സിങ് സൂപ്രണ്ട് ഏറ്റുവാങ്ങി. ആശുപത്രി പിആർഒ ജയപ്രവീൺ കെ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ ഷനോദ് ഇ നന്ദിയും പറഞ്ഞു.



