കേരള മോഡലിന് ലോകത്തിന്റെ അംഗീകാരം: ആലപ്പുഴ ജനറൽ ആശുപത്രിയെ പുകഴ്ത്തി സ്പെയിൻ സ്വദേശിനി
.
കേരളത്തിന്റെ ആരോഗ്യരംഗം ലോകോത്തരമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. ഇത്തവണ കേരളത്തിലെ ആരോഗ്യസൗകര്യങ്ങളെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുന്നത് സ്പെയിനിൽ നിന്നുള്ള സോളോ ട്രാവലർ വെറോണിക്കയാണ്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിന്നും തനിക്ക് ലഭിച്ച മികച്ച ചികിത്സാ അനുഭവമാണ് വെറോണിക്ക തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ലോകത്തെ അറിയിച്ചത്.

യാത്രയ്ക്കിടെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് വെറോണിക്ക ആലപ്പുഴയിലെ സർക്കാർ ആശുപത്രിയിൽ എത്തിയത്. ഒരു സർക്കാർ ആശുപത്രി ഇത്രത്തോളം കൃത്യതയോടും കാര്യക്ഷമമായും പ്രവർത്തിക്കുന്നു എന്നത് തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് വെറോണിക്ക പങ്കുവെച്ചു. ആശുപത്രിയിലെ ജീവനക്കാരുടെ പെരുമാറ്റവും ചികിത്സാ രീതികളും തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും അവർ വ്യക്തമാക്കി.




