KOYILANDY DIARY.COM

The Perfect News Portal

18-ാം മത് വൈക്കം മുഹമ്മദ് ബഷീർ അവാർഡ് എസ്. ഹരീഷിന്; പുരസ്കാരം ‘പട്ടുനൂൽപ്പുഴു’ എന്ന നോവലിന്

.

പതിനെട്ടാമത് വൈക്കം മുഹമ്മദ് ബഷീർ സ്മാരക പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ എസ്. ഹരീഷിന്. അദ്ദേഹത്തിന്റെ ‘പട്ടുനൂൽപ്പുഴു’ എന്ന നോവലിനാണ് അംഗീകാരം ലഭിച്ചത്. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

 

ബഷീറിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് നൽകിവരുന്ന ഈ അവാർഡ്, ജനുവരി 21-ന് തലയോലപ്പറമ്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ബഷീർ സ്മാരക ട്രസ്റ്റ് സെക്രട്ടറി സി. എം. കുസുമൻ വാർത്താസമ്മേളനത്തിലാണ് പുരസ്കാര വിവരം അറിയിച്ചത്. സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ ഇടപെടലുകൾ പരിഗണിച്ചാണ് ഹരീഷിന്റെ കൃതിയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

Advertisements
Share news