KOYILANDY DIARY.COM

The Perfect News Portal

ശബരിമലയിലെ നെയ്യ് വില്‍പനയിലും ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

.

കൊച്ചി: ശബരിമലയിൽ അഭിഷേക ശേഷമുള്ള നെയ്യ് വില്‍പ്പനയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് വിജിലന്‍സ് അന്വേഷണം. ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 

പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

Advertisements

നെയ്യ് വില്‍പ്പനയിലൂടെ ലഭിച്ച 13.67 ലക്ഷം രൂപ തിരിച്ചടച്ചില്ലെന്നാണ് കണ്ടെത്തൽ. ഇത് കണക്കുകൂട്ടലിലെ വീഴ്ചയായി കണക്കാക്കാനാവില്ല. നെയ്യ് വില്‍പ്പനയ്ക്ക് ചുമതലപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്ന് ഗുരുതര വീഴ്ചയുണ്ടായി. മണ്ഡലകാലത്ത് നട തുറന്ന ആഴ്ചയില്‍ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും കോടതിക്ക് വ്യക്തമായി.
ഇടക്കാല ഉത്തരവിലാണ് ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം.

Share news