പയ്യോളി ടൗൺ പല ഭാഗങ്ങളിൽ എക്സൈസിൻ്റെ മിന്നൽ പരിശോധന
.
പയ്യോളി ടൗണിലെ പല ഭാഗങ്ങളിൽ എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തി. പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശ്വിൻ കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. പയ്യോളി ടൌൺ, റെയിൽവേ സ്റ്റേഷൻ പരിസരം, ബസ്സ് സ്റ്റാൻ്റ്, ബീച്ച് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. റെയിൽവേ സ്റ്റേഷൻ പരിസരത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തി. ലഹരി പദാർത്ഥങ്ങൾ വ്യാപകമായി ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ സിറിഞ്ച് ഉൾപ്പെടെ വലിയശേഖരങ്ങളാണ് റെയിഡിനിടെ കണ്ടെത്താനായത്.
.

.
എക്സൈസ് ഇൻ്റലിജൻ്റ്സ് വിഭാഗം വിഭാഗം ജില്ലയിൽ വിവിധ ഇടങ്ങളിലായി ഹോട്ട് സ്പോട്സ് കണ്ടെത്തിയിട്ടുണ്ട്. അവകേന്ദ്രീകരിച്ച് വിവിധ സംഘങ്ങളിലായിരുന്നു പരിശോധന. പരിശോധന നടത്തിയത്. കൊയിലാണ്ടി എക്സൈസ് റേഞ്ച് പാർട്ടി, പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി, കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസ് ടീമും റെയ്ഡിൽ പങ്കെടുത്തു.
.
.

.
പരിശോധനയിൽ പ്രദേശങ്ങളിലെ വ്യാപാരികളിൽ നിന്നും, സാമൂഹ്യ പ്രവർത്തകരിൽ നിന്നും വലിയ സഹായങ്ങൾ ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ടൗണിലെ പ്രധാന ലഹരി കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധനകൾ ഉണ്ടാകുമെന്ന് അവർ അറിയിച്ചു.
.

.
പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടർ അശ്വിൻ കുമാർ, IB ഇൻസ്പെക്ടർ റിമേഷ് കൊയിലാണ്ടി അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ, IB Aei (g) സജീവൻ, PO വിശവനാഥൻ, CEO മാരായ വിചിത്രൻ, വിവേക്, ദീപുലാൽ,Wceo സീമ, ഡ്രൈവർ ദിനേശൻ,സന്തോഷ്
എന്നിവരും പങ്കെടുത്തു.
.
മദ്യം/മയക്ക് മരുന്ന്/പുകയില ഉത്പന്നങ്ങൾ സംബന്ധിച്ച വിവരങ്ങൾ
1) Excise kozhikode ജില്ല office – 0495 23729227
Excise കോഴിക്കോട് ജില്ല intelligence ഓഫീസ്
Ei IB – 9400069691 എന്നി നമ്പറുകളിൽ അറിയിക്കാവുന്നതാണ്.




