KOYILANDY DIARY.COM

The Perfect News Portal

ശബരിമലയിൽ ഇതുവരെ 429 കോടി രൂപയുടെ വരുമാനം ലഭിച്ചു. മകര വിളക്കിനോടനുബന്ധിച്ച് കർശന സുരക്ഷ

ശബരിമല മകര വിളക്കിനോടനുബന്ധിച്ച് കർശന സുരക്ഷ ഒരുക്കിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ശബരിമലയിൽ ഈ മാസം 12 വരെ 51 ലക്ഷത്തിലധികം പേർ ദർശനം നടത്തി. ഇതുവരെ 429 കോടി രൂപയുടെ വരുമാനം വന്നതായും അദ്ദേഹം പറഞ്ഞു.

മകരവിളക്കനായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. വ്യൂ പോയിന്റുകളിൽ ഉൾപ്പെടെ കർശന സുരക്ഷ ഒരുക്കിയിട്ടുള്ളതായും ജയകുമാർ പറഞ്ഞു. ഫെബ്രുവരി ആറിന് ഈ വർഷത്തെക്കുരിച്ചുള്ള വിലയിരുത്തലും അടുത്ത വർഷത്തെ ഒരുക്കങ്ങളും ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് യോഗം ചേരും. ഓരോ ഡിപ്പാർട്മെന്റ് പ്രതിനിധികളെയും പ്രത്യേകം കണ്ട് കാര്യങ്ങൾ വിലയിരുത്തും.

മുന്‍വര്‍ഷങ്ങളില്‍ ഭക്തര്‍ക്ക് തങ്ങാന്‍ മുറി ലഭിക്കാത്തതിന്റെ പ്രശ്‌നമുണ്ടായിരുന്നതിനാൽ ഇത്തവണ പൊതുജനങ്ങൾക്ക് സു​ഗമമായി തന്നെ ഓൺലൈനായി മുറി ബുക്ക് ചെയ്യാൽ സൗകര്യം ഏർപ്പെടുത്തിയിരുന്നു.

Advertisements

അതിനാൽ ജനങ്ങൾ ഇത്തവണ ബോർഡിന്റെ ഭ​ഗത്ത് നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. സ്പോൺസർഷിപ് ഗൈഡ് ലൈൻ നവീകരിക്കും ഒപ്പം
ശബരിമലയിൽ അവശ്യമുള്ള കാര്യങ്ങൾക്ക് വേണ്ടി സ്പോൺസർമാരെ തേടുമെന്നും അദ്ദേഹം പറഞ്ഞു. സ്പോൺസർമാർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ഇനി മുതൽ ശബരിമലയിൽ ചെയ്യാൻ കഴിയില്ല. ഇത്തരം ചില സ്പോൺസർമാർക്ക് ഇനി ശബരിമലയിൽ വിലസാൻ കഴിയില്ല എന്നും കെ ജയകുമാർ പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലും സെക്യൂരിറ്റി ഓഡിറ്റിങ് നടത്തും. വിലപിടിപ്പുള്ള സാധനങ്ങൾ ഡിജിറ്റൽ മാർക്ക് അടക്കം രേഖപ്പെടുത്തി സൂക്ഷിക്കും. കാർബൺ കോപ്പി ഉപയോഗിച്ചുള്ള രസീത് നിർത്തലാക്കും. സംവിധാനങ്ങള് പൂർണമായും ഡിജിറ്റൽ ആക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

അതേ സമയം തിരുവാഭരണ ഘോഷയാത്ര നാളെ സന്നിധാനത്തെത്തിച്ചേരും. സന്നിധാനത്തും പരിസരത്തും ഒരു ലക്ഷത്തോളം ഭക്തരാണ് തമ്പടിച്ചിരിക്കുന്നത്. എരുമേലി കാനനപാത വഴി തീര്‍ത്ഥാടകര്‍ എത്തിക്കൊണ്ടിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് സര്‍വസജ്ജമാണ്. തിരുമുറ്റത്തും ഫ്‌ളൈ ഓവറുകളിലും നിന്ന് മകരജ്യോതി ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണമാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് ഫോട്ടോ പതിച്ച തിരിച്ചറിയില്‍ പാസ് നല്‍കിയവര്‍ക്ക് മാത്രമേ ഈ സ്ഥലങ്ങളില്‍ നില്‍ക്കാന്‍ കഴിയുകയുള്ളൂ. പാസ് ഒരു കാരണവശാലും മറ്റെരാള്‍ക്ക് കൈമാറാന്‍ കഴിയില്ല. അതിനാൽ സുതാര്യമായ സംവിധാനമാണ് ഇക്കുറി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങാന്‍ തീര്‍ത്ഥാടകര്‍ തിരക്ക് കൂട്ടുന്ന പ്രവണതയുള്ളതിനാൽ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

Share news