കോതമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം ജനുവരി 18 മുതൽ 25 വരെ
.
കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം ജനുവരി 18 മുതൽ 25 വരെ വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി തളിപ്പറമ്പ് ച്യവനപ്പുഴ മുണ്ടോട്ട് പുളിയ പടമ്പ് ഇല്ലത്ത് ബ്രഹ്മ ശ്രീ കുബേരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. പുനരുദ്ധാരണ നവീകരണ കലശ പ്രവർത്തികൾ നടക്കുന്നതിനാൽ ആഘോഷങ്ങൾ ഒഴിവാക്കികൊണ്ടാണ് ഉൽസവം കൊണ്ടാടുന്നത്.

- ജനുവരി 18 ന്. കാലത്ത് നടതുറക്കൽ, അഭിഷേകം, അലങ്കാരപൂജ, മലർ നിവേദ്യം, ഗണപതി ഹോമം, ഉഷ പൂജ, ഉച്ചപൂജ, കലവറ നിറയ്ക്കൽ വൈകു. ദീപാരാധന, മുളയിടൽ, മുളപൂജ, കൊടിയേറ്റം
- 19 ന് രാവിലെയും, വൈകീട്ടും, കാഴ്ചശീവേലി, രാത്രി തായമ്പക, വിളക്കിനെഴുന്നള്ളിപ്പ്
- 20 ന് പതിവ് ചടങ്ങുക, തായമ്പക, ശ്രീഭൂതബലി
- 21 ന് ക്ഷേത്ര ചടങ്ങുകൾ, രാത്രി ശ്രീഭൂതബലി

- 22 ന് പതിവു പോലെ ചടങ്ങുകൾ, ശ്രീ ഭൂതബലി, 23 ന് പതിവു ചടങ്ങുകൾ, ശ്രീഭൂതബലി
- 24 ന് രാവിലെ ഒറ്റക്കോൽപഞ്ചാരിമേളത്തോടെ കാഴ്ചശീവേലി, പള്ളിവേട്ട പുറപ്പാട് യാത്രാ ബലി, പള്ളിവേട്ട തിരിച്ചെഴുന്നള്ളത്ത്, പള്ളി കുറുപ്പ്.
- 25 ന്. ആറാട്ട്, ആറാട്ട് ബലി, കുളിച്ചാറാട്ട്, ക്ഷേത്ര കുളക്കടവിൽ കൊടിയിറക്കൽ, 25 കലശാഭിഷേകം, ശ്രീഭൂതബലി, ഉൽസവം സമാപനം



