KOYILANDY DIARY.COM

The Perfect News Portal

മഹാത്മാഗാന്ധിയുടെ പേര് പോലും ക്രേന്ദ്രം ഭയക്കുന്നു: സലീം മടവൂർ

കൊയിലാണ്ടി: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ആർ ജെ ഡി കൊയിലാണ്ടി ഹെഡ് പോസ്റ്റ്ഓഫീസ് ധർണ്ണ നടത്തി. RJD സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധിയെ വധിക്കാൻ പ്രേരണ നൽകിയ തത്വശാസ്ത്രത്തിൻ്റെ വക്താക്കൾ ഇന്ന് തൊഴിലുറപ്പു പദ്ധതിയിൽ നിന്ന് മഹാത്മജിയുടെ പേര് ഇല്ലാതാക്കിയിരിക്കുകയാണെന്ന് മുതലാളിത്ത ശക്തികൾക്ക് വേണ്ടി മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയെ അട്ടിമറിച്ച് മുതലാളിത്ത കോർപറേറ്റ് ശക്തികൾക്ക് വേണ്ടി പുതിയ നിയമമുണ്ടാക്കിയവർ ഗാന്ധിജിയുടെ പേര് ഒഴിവാക്കിയത് അദ്ദേഹത്തിൻ്റെ ആത്മാവിനോട് ചെയ്ത ഏറ്റവും വലിയ അനീതിയാണ്.
.
.
തൊഴിൽ ജനങ്ങളുടെ അവകാശം എന്നതിൽ നിന്ന് പുതിയ നിയമത്തിൽ ഭരണകൂടങ്ങളുടെ ഔദാര്യമാക്കി മാറ്റിയിരിക്കുകയാണ്. ആർ.ജെ.ഡിയുടെ നേതൃത്വത്തിൽ നടന്ന ഹെഡ് പോസ്റ്റ്ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷത വഹിച്ചു.
.
.
എം.പി. ശിവാനന്ദൻ, എം.കെ. പ്രേമൻ, എം.പി. അജിത, രജീഷ്‌ മാണിക്കോത്ത്, രാജൻ കൊളാവിപ്പാലം, സുരേഷ് മേലേപ്പുറത്ത്, കബീർസലാല, സി.കെ. ജയദേവൻ, കെ.വി. ചന്ദ്രൻ, ചെറിയാവി സുരേഷ്ബാബു, എം.കെ. ലക്ഷ്മി, അശ്വതി ഷിനിലേഷ്, കെ.ടി. രാധകൃഷ്ണൻ, കെ.എം. കുഞ്ഞിക്കണാരൻ, വി.വി. മോഹനൻ, രാജ് നാരായണൻ എന്നിവർ സംസാരിച്ചു.
Share news