KOYILANDY DIARY.COM

The Perfect News Portal

സഹകരണ മേഖലയിൽ നവകേരളീയം കുടിശ്ശിക നിവാരണത്തിന് തുടക്കമായി; മന്ത്രി വിഎൻ വാസവൻ

.

സഹകരണ മേഖലയിൽ നവകേരളീയം കുടിശ്ശിക നിവാരണത്തിന് തുടക്കമായെന്ന് മന്ത്രി വി എൻ വാസവൻ. ​ഗുരുതര രോ​ഗം ബാധിച്ചവർക്ക് തിരിച്ചടവിൽ ഇളവുണ്ടാകുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിക്ഷേപ സമാഹരണം തുടങ്ങിയത് 9000 കോടിയാണ് ലക്ഷ്യമിടുന്നത്. ഗൂരുവായൂർ ദേവസ്വം നിയമനം ഹൈക്കോടതി വിധിക്ക് എതിരെ സർക്കാരും, ദേവസ്വം ബോർഡും അപ്പീൽ പോകുമെന്നും മന്ത്രി പറഞ്ഞു.

 

നിയമസഭ തെരഞ്ഞെടുപ്പിൽ സ്വർണക്കൊള്ള ചർച്ചയാകില്ലെന്നും മന്ത്രി പറഞ്ഞു. പറഞ്ഞതെല്ലാം ഇപ്പോൾ കോൺ​ഗ്രസിന് തന്നെ തിരിച്ചടിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കട്ടവനും കിട്ടിയവനും സോണിയ ഗാന്ധിയുടെ വീട്ടിൽ എത്തിയതിന് മറുപടി പറയുന്നില്ലെന്നും അ​ദ്ദേഹം പറഞ്ഞു.

Advertisements

 

യുഡിഎഫിന് ആത്മവിശ്വാസമില്ലയെന്നും അതുകൊണ്ടാണ് എൽഡിഎഫിലെ ഘടകക്ഷികളുടെ പുറകെ നടക്കുന്നത്. കേരള കോൺഗ്രസ് എൽഡിഎഫിൽ തുടരും. ചിലർ ബോധപൂർവ്വം തെറ്റായ വാർത്തകൾ നൽകുന്നു. സമരത്തിന് കേരളാ കോൺഗ്രസ് പൂർണ്ണ പിന്തുന്ന നൽകി. ഒപ്പം ഉണ്ടായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

 

Share news