രാഹുലിനെതിരെ വൻ പ്രതിഷേധം; വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിലെത്തിച്ചു
.
മൂന്നാം ബലാത്സംഗ പരാതിയിൽ ജയിലിലായ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കസ്റ്റഡി അപേക്ഷ കോടതിയിൽ ഇന്ന് പരിഗണിക്കും. അതിനായി ജയിലിൽ നിന്നും പുറത്തിറക്കി വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിലെത്തിച്ചു. രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും വൻ പ്രതിഷേധമായിരുന്നു അരങ്ങേറിയത്. ആശുപത്രിയിൽ നിരവധി ഡിവൈഎഫഐ പ്രവർത്തകരുടെ പ്രതിഷേധം അരങ്ങേറി. വഴിയിലുട നീളം വൻ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.

മാവേലിക്കര ജയിലിലും പരിസരത്തും വൻ പ്രതിഷേധമാണ് ഉണ്ടായത്. തിരുവല്ല കോടതിയിലും പ്രതിഷേധക്കാർ തമ്പടിച്ചിട്ടുണ്ട്. വലിയ പൊലീസ് സന്നാഹമാണ് ഉണ്ടായത്. യുവജന സംഘടനകളുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന ഈ പ്രതിഷേധങ്ങൾക്കിടയിലും യാതൊരു പശ്ചാത്താപമോ കുറ്റ ബോധമോ ഇല്ലാതെയാണ് രാഹുൽ മാങ്കൂട്ടത്തിലുള്ളത്.

കോൺഗ്രസ് നേതൃത്വവും പ്രാദേശിക നേതാക്കളും രാഹുൽ മാങ്കൂട്ടത്തലിനെ തള്ളിപ്പറയാനും രംഗത്ത് വരുന്നില്ല. അനുകൂലിച്ചു കൊണ്ട് ഇതിനോടകം നിരവധി നേതാക്കൾ വരുകയും ചെയ്തു. സമൂഹത്തോടുള്ള വെല്ലുവിളിയാണ് കോൺഗ്രസ് നേതാക്കളും രാഹുൽ മാങ്കൂട്ടത്തിലും ഉയർത്തുന്നതെന്നാണ് പറയുന്നത്.




