കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
.
ശബരിമല സ്വർണ്ണ മോഷണ കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തന്ത്രിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതിയാണ് പരിഗണിക്കുക. തന്ത്രിക്ക് സ്വർണ മോഷണത്തിൽ പങ്കില്ല എന്നും കുടുക്കിയതാണെന്നുമാണ് പ്രതിഭാഗം വാദം. എന്നാൽ പ്രതിക്കെതിരെ നിരവധി തെളിവുകളാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. കണ്ടെത്തലുകൾ എല്ലം നിർണായകവുമാണ്.

തന്ത്രി ആചാരലംഘനം നടത്തിയെന്നും സ്വർണം കൊണ്ട് പോകാൻ മൗനാനുവാദം നൽകിയെന്നുമായിരുന്നു റിമാൻഡ് റിപ്പോർട്ട്. ഇതിന് പുറമെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരി മലയിൽ എത്തിക്കാൻ കാരണം കണ്ഠരര് രാജീവരാണെന്നും കണ്ടെത്തിയിരുന്നു. ഇവർ തമ്മിൽ ഒരുപാട് വർഷത്തെ പരിചയമുണ്ടെന്നതും കണ്ടെത്തിയിട്ടുണ്ട്.

തന്ത്രിയുടെ അറസ്റ്റോടെ കേസിൽ നിർണായകമായ വഴിത്തിരിവുകൾ ഉണ്ടാകാനുള്ള സാധ്യതകളെപ്പറ്റിയും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അതേസമയം കേസിൽ അറസ്റ്റിലായ ദേവസ്വം മുൻ പ്രസിഡണ്ട് യ എ പത്മകുമാറിന്റെ റിമാൻഡ് കാലാവധി തീരുന്നതിനാൽ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും.




