KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ മുസ്ലിം ലീഗ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

.
കൊയിലാണ്ടി: ചരിത്ര വിജയം കരസ്ഥമാക്കിയ മുസ്ലിംലീഗിന്റെ നഗരസഭാ കൗൺസിലർമാർക്ക് കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇസ്മായിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് ഇൻചാർജ്  ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു മുഖ്യപ്രഭാഷണം നടത്തി. വി പി ഇബ്രാഹിംകുട്ടി സൈത് ഹുസൈൻ ബാഫഖി, 
സി. ഹനീഫ മാസ്റ്റർ, കെ. പി ഇമ്പിച്ചി മമ്മു, കെ എം നജീബ്, തസ്നിയ ടീച്ചർ, അമീർ അലി, സെയ്ദ് അൻവർ മുനഫർ എന്നിവർ സംസാരിച്ചു.
മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട 
കെ. എം നജീബിനെ യോഗം പ്രത്യേകം അഭിനന്ദിച്ചു. കൊയിലാണ്ടിയുടെ പ്രിയപ്പെട്ട കലാകാരൻ ഷാഫി കൊല്ലത്തിനുവേണ്ടി മകൻ മുഹമ്മദ് ഷഹബാസ് ഖാൻ ഉപഹാരം സ്വീകരിച്ചു. മുസ്ലിംലീഗിന്റെ ജനപ്രതിനിധികളെയും ജനാധിപത്യ പോരാട്ടത്തിൽ മത്സരിച്ചവരെയും ആദരിച്ചു. ഫാസിൽ നടേരി, ആസിഫ് കലാം, എം. അഷറഫ്, 
വി. എം ബഷീർ, ടി. വി ഇസ്മയിൽ, അൻവർ വലിയമങ്ങാട്, റഫ്ഷാദ് വലിയമങ്ങാട് എന്നിവർ പങ്കെടുത്തു. ഹാഫിള് അഹമ്മദ് യാസീൻ ഖിറാഅത്ത് നടത്തി. മുസ്ലിം ലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി എ. അസീസ് മാസ്റ്റർ സ്വാഗതവും ട്രഷറർ നൊട്ടിക്കണ്ടി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
Share news